Tuesday, November 25, 2008

കുരങ്ങന്മാരെന്തറിഞ്ഞു….!!!!

എനിക്ക് രസകരമായ ഒരു മെസ്സേജ് കിട്ടി. ഒരു സ്ടോക് എക്സ്ചേഞ്ച് ഫലിതം (?) അതോ യഥാര്‍ത്ഥ്യമോ? നിങ്ങള്‍ നിശ്ചയിക്കു.
മെസ്സേജ് ഇങ്ങനെ :- “ഒരു ഗ്രാമത്തില്‍ അപരിചിതനായ ഒരാള്‍ വന്നു. അയാള്‍ ഒരു പ്രഖ്യാപനം നടത്തി- ‘ഒരു കുരങ്ങനെ പിടിച്ചു തന്നാല്‍ പത്ത് രൂപ തരാം.’ ഗ്രാമത്തിന്റെ സമീപത്തുള്ള വനത്തില്‍ അവര്‍ ധാരാളം കുരങ്ങന്മാരെ കാണാറുണ്ടായിരുന്നു. ഗ്രാമവാസികള്‍ കാട്ടില്‍ പോയി കുരങ്ങന്മാരെ പിടിക്കാന്‍ തുടങ്ങി. കച്ചവടക്കാരന്‍ പത്തു രൂപ വീതം നല്‍കി ആയിരക്കണക്കിന് കുരങ്ങന്മാരെ വാങ്ങി. കുരങ്ങന്മാരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഗ്രാമവാസികള്‍ ആ പണി നിര്‍ത്തി.
അയാള്‍ ഇരുപതു രൂപ തരാ‍മെന്നു പറഞ്ഞപ്പോള്‍ അവര്‍ വീണ്ടും ശ്രമം തുടങ്ങി. കുരങ്ങന്മാരുടെ എണ്ണം തീരെ കുറഞ്ഞപ്പോള്‍ അവര്‍ പണിസ്ഥലത്തേക്കു മടങ്ങി.
കുരങ്ങന്റെ വില ഇരുപത്തഞ്ചു രൂപയാക്കി ഉയര്‍ത്തി. ഒരു കുരങ്ങനെപ്പോലും അവിടെ കണികാണാനില്ലായിരുന്നു. ഉടനെ അയാള്‍ ഒരു കുരങ്ങന് അമ്പത് രൂപ നല്‍കാമെന്നു പ്രഖ്യാപിച്ചു. ‘തനിക്ക് അത്യാവശ്യമായി പട്ടണത്തിലേക്ക് പോകേണ്ടതു കൊണ്ട്, കുരങ്ങന്മാരെ വാങ്ങാന്‍ അസിസ്റ്റന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.’
അയാള്‍ പോയപ്പോള്‍ അസിസ്റ്റന്റ് ഗ്രാമവാസികളോടു പറഞ്ഞു - ‘ഞാന്‍ ഈ കുരങ്ങന്മരെ നിങ്ങള്‍ക്ക് മുപ്പത്തഞ്ചു രൂപക്കു തരാം. കച്ചവടക്കരന്‍ തിരിച്ചു വരുമ്പോള്‍ നിങ്ങള്‍ അവയെ അയാള്‍ക്ക് അമ്പതു രൂപക്കു നല്‍കിയാല്‍ മതി.’ ഗ്രാമവാസികള്‍ എല്ലാ സമ്പാദ്യവുമെടുത്ത് ആ കുരങ്ങന്മാരെ മുഴുവന്‍ വാങ്ങി.
പിന്നീടവര്‍ കച്ചവടക്കാരനേയോ, അസിസ്റ്റന്റിനേയോ കണ്ടിട്ടില്ല.... എല്ലായിടത്തും കുരങ്ങന്മാര്‍ മാത്രം!!!!!!!!!”
ഇത്തരം കുരങ്ങുകളിപ്പിക്കലല്ലേ, നമുക്കു ചുറ്റും നടക്കുന്നത്??? വിദ്യാസമ്പന്നരാണ്, ബുദ്ധിമന്മാരാണ് എന്ന് സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന മലയാളിയുടെ അവസ്ഥയെന്ത് ???
അക്ഷയതൃതീയ :-

രണ്ടു വര്‍ഷം മുമ്പ്, കച്ചവടം കൊഴുപ്പിക്കാന്‍, സ്വര്‍ണലോബി ഒരു യുക്തി പ്രയോഗിച്ചു; ജ്യോതിഷത്തെ കൂട്ടു പിടിച്ച്. ‘അക്ഷതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ആ വര്‍ഷം മുഴുവന്‍ ഐശ്വര്യമുള്ളതായിരിക്കും’ - എന്നവര്‍ പ്രചരിപ്പിച്ചു. കേട്ടപാതി, കേള്‍ക്കാത്തപാതി, അല്പം
പോലും യുക്തിചിന്തയില്ലാതെ നമ്മില്‍ പലരും ജ്വല്ലറികളിലേക്കോടി. നൂറു കോടിയിലധികം രൂപയുടെ സ്വര്‍ണം ആ ഒരൊറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞുവത്രെ!!!!!! ആരുടെ ഐശ്വര്യമാണ് വര്‍ദ്ധിച്ചത് ??

ഇലക്ട്രോണിക് യുഗത്തിലെ എല്ലാ സാങ്കേതികവിദ്യയും സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന, എല്ലാ അത്യാധുനിക, ആഡംബര ഉപകരണങ്ങളും സ്വന്തമാക്കന്‍ ശ്രമിക്കുന്ന, മലയാളിയുടെ മനസ്സില്‍
ഒരു നൊസ്ടാള്‍ജിയ പോലെ, ഭൂതകാലം കുടികൊള്ളുന്നു. (അവിടെ ശാസ്ത്രത്തിനെന്തു കാര്യം; യുക്തിക്കെന്തു സ്ഥാനം)

ചില സിംബലുകളും, ശബ്ദങ്ങളും അവനെ ആകര്‍ഷിക്കുന്നു. (ഉദാ:- ഗ്രന്ഥം, സന്യാസം, നിലവിളക്ക്, സിന്ദൂരം, ആയുര്‍വേദം..................................) കച്ചവട ലോബി ഇതിനെ മുതലെടുക്കാന്‍ ശ്രമിക്കുന്നു. അവര്‍ സ്വര്‍ണ കച്ചവടക്കാരുടെ, സ്വാമിമാരുടെ, ആയുര്‍വേദ കച്ചവടക്കരുടെ, ജ്യോതിഷികളുടെ.................. അങ്ങനെ പലരുടേയും വേഷത്തിലാകും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുക.

എന്താണ് അക്ഷയ തൃതീയ ?????? അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ നമ്മള്‍ മെനക്കെടാറില്ലല്ലോ!!!!

നമ്മള്‍ അങ്ങനെയല്ലേ??? ചോദ്യം ചെയ്യന്‍ സ്വയം തയ്യാറല്ല; നമ്മുടെ കുട്ടികളെ അതില്‍ നിന്ന് തടയുകയും ചെയ്യും!!!!!!

10 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത് ഒരു കഥയായി വന്നത് വായിച്ചിരുന്നു. പിന്നെ ഇപ്പോഴത്തെ ഓഹരി കമ്പോളത്തിലെതകര്‍ച്ചയുടെ വാര്‍ത്തകള്‍ വന്നപ്പോള്‍ വീണ്ടും ഓര്‍മ്മ വന്നു. പക്ഷെ മുഴുവനായിട്ട് ഓര്‍മ്മയുണ്ടായിരുന്നില്ല. ഓര്‍മ്മപ്പെടുത്തലിന് നന്ദി.

ഞാനും ആലോചിക്കാറുണ്ട് ഓഹരിക്കമ്പോളത്തില്‍ നടക്കുന്ന ഊഹക്കച്ചവടവും ഇതുപോലെത്തന്നെയല്ലേ എന്ന്.

അക്ഷയതൃതീയയുടെ കാര്യവും തഥൈവ.

Kvartha Test said...

ശ്രീ മാഷ്,
നൂറു ശതമാനം പിന്താങ്ങുന്നു. ആളുകള്‍ യുക്തിചിന്തയില്ലാതെ ഇത്തരം കോമാളിത്തരങ്ങളുടെ പിന്നാലെ പോകുന്നു. മതം എന്നതുതന്നെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെയാണ് ഹിന്ദു മതം എന്നാണു കൂടുതല്‍പ്പേരും വിശ്വസിച്ചിരിക്കുന്നത്‌! വിദ്യാഭ്യാസം ഉണ്ടായാലും വിവരം അഥവാ അറിവ് ഉണ്ടാകുന്നില്ല. കാലംപോകുന്ന പോക്കെ.

Rejeesh Sanathanan said...

അക്ഷയ തൃതീയ. ജ്യൂവലറിക്കാര്‍ അവരുടെ സ്വര്‍ണ്ണം വിറ്റഴിക്കാന്‍ ഇറക്കിയ ഒരു വമ്പന്‍ പ്രചരണം അല്ലെങ്കില്‍ പരസ്യം. അതേറ്റു. കേട്ട പാതി കേള്‍ക്കാത്ത പാതി, കയ്യില്‍ പൂത്ത കാശിരുന്നവന്മാര്‍ ഓടി ജ്യൂവലറികളിലേക്ക്. ഉച്ചയ്ക്കുള്ള കഞ്ഞിക്ക് അരിയില്ലെങ്കിലും അയലത്തുകാരന്‍റെ കയ്യില്‍ നിന്ന് വട്ടിപ്പലിശയ്ക്ക് കടവും വാങ്ങി ദരിദ്ര നാരായണന്മാരുമോടി സ്വര്‍ണ്ണം വാങ്ങാന്‍. ഐശ്വര്യം വന്നാലോ...

ഏതായാലും സംഭവം സത്യമായി.ഐശ്വര്യമെത്തി. ഒരു ജ്യൂവലറി ഷോറൂമിട്ട് ഈച്ചയും ആട്ടി ഇരുന്നവനും ഇപ്പോള്‍ 7-8 ബ്രാഞ്ചായി...

മുക്കുവന്‍ said...

good one maashey.. I got this story couple of months back.

ഐ.പി.മുരളി|i.p.murali said...

മാഷെ, നന്നായിരിക്കുന്നു. ലളിതമായ ഒരു കഥയിലൂടെ വലിയ ഒരു സന്ദേശം.
എല്ലാ ആശംസകളും.

ഐ.പി.മുരളി|i.p.murali said...

മാഷെ,
ഇവിടെ കൂടുന്നോ?
http://friendsofkssp.ning.com
വിദേശത്തുള്ള പഴയ പരിഷത്ത് പ്രവര്‍ത്തകരുടെ കൂട്ടായ്മയാണിത്.

മേഴത്തൂര്‍ക്കാരന്‍ said...

നല്ല ശൈലിയില്‍ കേട്ടതെങ്കിലും പുതിയ രീതിയില്‍ പരഞിരിക്കുന്നു

ഗൗരിനാഥന്‍ said...

മാഷെ കലക്കി, ഇനിയൂം വരട്ടെ പുതിയവ

ജോ l JOE said...

മാഷെ കലക്കി

M A N U . said...

ഈ കഥ ഒരിക്കല്‍ വായിച്ചിരുന്നു.ഇതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല നമ്മുടെ ഓഹരി വിപണിയും ഊഹക്കച്ചവടവും.