Thursday, November 6, 2008

ഒബാമ മലയാളിയോ?????

രാവിലെ മലയളപത്രങ്ങള്‍ എടുത്തുനോക്കിയപ്പോള്‍, ഒബാമ പ്രസിഡന്റായത് കേരളത്തില്‍ നിന്നാണെന്നു തോന്നി. അത്ര ആഘോഷത്തിമിര്‍പ്പിലാണ് മലയാളപത്രങ്ങളെല്ലാം.
എന്താണ് ഈ ആഘോഷത്തിനടിസ്ഥാനം. തലക്കെട്ടുകള്‍ നോക്കൂ. “വൈറ്റ് ഹൌസിന് കറുപ്പഴക്“ - “സഫലമാകുന്നത് കറുത്തവന്റെ സ്വപ്നം.” - “അധികാരനെറുകയില്‍ കറുത്തപൊന്ന് .“
അപ്പോള്‍ അതാണ്. കറുത്തവന്റെ അപകര്‍ഷതാബോധം. തങ്ങളിലൊരാള്‍ ലോകത്തിന്റെ നെറുകയിലെത്തിയെന്ന തോന്നല്‍!!!!! ഒബാമയും മക് കെയ് നും തമ്മിലുള്ള വ്യത്യാസം തൊലിയുടെ നിറത്തില്‍ മാത്രമോ? ഒബാമ വന്നതുകൊണ്ട് ഇന്ത്യക്ക് വല്ല നേട്ടവുമുണ്ടോ? നോം ചോംസ്കി പറഞ്ഞതു പോലെ; ഒബാമ വന്നാലും മക് കെയ് ന്‍ വന്നാലും “കോരനു കുമ്പിളില്‍ കഞ്ഞി തന്നെ”യല്ലേ????????????

15 comments:

Joker said...

താങ്കളുടെ ചോദ്യം പ്രസക്തം തന്നെ. പക്ഷെ തല തിരിഞ്ഞ വിദേശ നയം മൂലവും.കാട്റ്റികൂട്ടിയ തോന്നിവാസം മൂലവും എല്ലാം അമേരിക്കയുടെ അമരത്ത് ആരാണെന്ന് നോക്കാനും പ്രതീക്ഷിക്കാനും ജനങ്ങള്‍ക്ക് താല്പര്യമായി.അമേരിക്കയുടെ പ്രസിഡന്റ് ആരാവുന്നു എന്നത് ലോകത്ത് ജീവിക്കുന്ന മറ്റ് ജനങ്ങളുടേ മനസമാധാനത്തിന്റെ കൂടി പ്രശ്നമായി മാറുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്,.

പക്ഷെ പ്രസിഡന്റ് ആരായാലും അവരുടെ നയങ്ങള്‍ മാറ്റമില്ലാതെ തുടരും. ഒബാമയെ ആഘോഷിക്കല്‍ മൂന്നാം ലോകത്തിന്റെ അപകര്‍ഷതയുടെ പ്രതിഫലനം എന്ന താങ്കളുടെ വാദത്തിന് 100 മാര്‍ക്ക്.

tk sujith said...

ഡ്രാഗണു പകരം വരുന്നത് ഡ്രാക്കുളയാകാതിരുന്നാല്‍ മതി!

ബഷീർ said...

മാഷേ... ഒബാമ മുസ്ലിമാണെന്ന് വരെ പുലമ്പിയവരാണീ മാധ്യമക്കാര്‍.. വല്ല കഥയുമുണ്ടോ ഇവരില്‍ പലര്‍ക്കും

ഏത്‌ വാപ്പ വന്നാലും ഉമ്മാക്ക്‌ തല്ല് തന്നെ എന്ന് പണ്ടേതോ ചെക്കന്‍ പറഞ്ഞതായി ആരോ പറഞ്ഞു

krish | കൃഷ് said...

നാളെ ഇന്ത്യക്ക് അനുകൂലമല്ലാത്ത നിലപാട് എടുക്കുമ്പോൾ എന്തു വിളിക്കുമാവോ? “കറുത്തവന്റെ ധീക്കാര”മെന്നോ?

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെ ചെറുതായിക്കാണാനാവുമോ മാഷ?

ലോകം ഇന്നു നിയന്ത്രിക്കുന്നത് അമേരിക്കയും കൂട്ടാളികളുമാണ്. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ലോകമെമ്പാടും പടര്‍ത്തിയ നിഴല്‍ നമ്മുടെ മുന്നില്‍ കാണുന്നില്ലെ?

തങ്ങളുടെ സമ്പത്തു വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക നടത്തുന്ന അധിനിവേശങ്ങളാണ് ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഈ അധിനിവേശ മനോഭാവം മാറ്റും എന്ന് പ്രഖ്യപിച്ച് കടന്നു വരുന്ന ഒരു അമേരിക്കന്‍ പ്രസിഡന്റിനെ, ലോകം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. പ്രതികരണ ശേഷിയില്‍ മുന്നില്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്ന മലയാളിയുടെ കാര്യം പറയാനുണ്ടോ?

വേണു venu said...

ഒബാമ മലയാണിയാണെങ്കില്‍, അരപട്ടരാണല്ലോ.:)

Kvartha Test said...

മലയാളികള്‍ പണ്ടേ ലോകകാര്യം അറിയാനാണ് കൂടുതല്‍ താത്പര്യം കാണിച്ചിട്ടുള്ളത്. 'അങ്ങ് പോളണ്ടില്‍ എന്ത് സംഭവിച്ചു' എന്നാണ് നമുക്കു താല്‍പ്പര്യം, സ്വന്തം വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് മിക്കവാറും ശ്രദ്ധിക്കാറില്ല.

എന്തായാലും ഒബാമ വരുന്നതു ചെയിഞ്ച് തന്നെ ആണ്. ലോകത്തുള്ള മറ്റെല്ലവരെയുംപോലെ മലയാളം പത്രങ്ങളും ആഘോഷിക്കുന്നു എന്ന് കരുതാം.

ഇപ്പോള്‍ അമേരിക്കയില്‍ ഈ സാമ്പത്തികമാന്ദ്യം വന്നപ്പോള്‍ അത് എല്ലാ രാജ്യങ്ങളെയും സ്വധീനിച്ചില്ലേ. അതുപോലെ തന്നെ അമേരിക്കന്‍ ഇലക്ഷനും.

നാം എന്തൊക്കെ പറഞ്ഞാലും ഈ ലോകത്തിന്‍റെ നിയന്ത്രണം ഇപ്പോഴും അമേരിക്ക തന്നെയല്ലേ എന്ന് തോന്നുന്നു. ഈ world order ഇനിയെന്ന് മാറുമെന്നു ഒരുപിടിയും ഇല്ല. എന്നെങ്കിലും ലോക രാജ്യങ്ങളിലെ money reserve ഇന്ത്യന്‍ റുപീസ്‌ ആയി കണക്കാക്കുമോ എന്തോ!

കാപ്പിലാന്‍ said...

എന്നെങ്കിലും ലോക രാജ്യങ്ങളിലെ money reserve ഇന്ത്യന്‍ റുപീസ്‌ ആയി കണക്കാക്കുമോ എന്തോ!

:)

Anonymous said...

thammil bhedam thommettan ennallae?

കിഷോർ‍:Kishor said...

ജനനത്താല്‍ കറുപ്പും വെളുപ്പും കൃസ്ത്യനും മുസ്ലീമും ഒക്കെയായ ഒബാമ ഒരു മലയാളി തന്നെ... സംശയമുണ്ടെങ്കില്‍ കണ്ണാടി നോക്കൂ..!

:-)

MMP said...

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞു: “ഐ ഹാവ് എ ഡ്രീം”- തന്റെ കുട്ടികളും വെള്ളക്കാരുടെ കുട്ടികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കാലമാ‍ണ് അദ്ദേഹം സ്വപ്നം കണ്ടത്.അതാണോ ഈ ആഘോഷത്തിനു കാരണം.
അതോ അനില്‍ പറയുന്നതുപോലെ ലോകം നിയന്ത്രിക്കുന്നവനോടുള്ള ഭക്തിയോ? “അധിനിവേശമനോഭാവം മാറ്റും“ എന്ന് ഒബാമ എപ്പോഴെങ്കിലും പറഞ്ഞതായി ഞാന്‍ കണ്ടിട്ടില്ല അനില്‍. മാറ്റാന്‍ ഒബാമക്കു കഴിയുമോ?
“ഏതു വാപ്പ വന്നാലും ഉമ്മക്കു തല്ലു തന്നെ.” എന്ന ബഷീറിന്റെ കമന്റ് പ്രസക്തം തന്നെ.
മണി റിസര്‍വ് ഇന്ത്യന്‍ രൂപയാകുമെന്ന് സ്വപ്നം കണേണ്ട കാപ്പിലാന്‍. ഒരു പക്ഷെ ചൈനീസ് നാണയമായേക്കാം.
എന്റെ കയ്യിലുള്ള കണ്ണാടി പൊട്ടിയതാണ് കിഷോര്‍

poor-me/പാവം-ഞാന്‍ said...

while seing his power of desire feel like that.What about you?
മാഞ്ഞാലിനീയം manjalyneeyam: ഒബാമ വിജയം
Regards Poor-me

ശ്രീനാഥ്‌ | അഹം said...

vaasthavam!

അജ്ഞാതന്‍ said...

വാര്‍ത്താ മാധ്യമങ്ങള്‍ക്കു വേറെ പണിയില്ലല്ലോ..അപ്പപ്പോ കാണുന്നവനെ അപ്പാ എന്നു വിളിച്ചല്ലേ അവര്‍ക്കു ശീലം.ഇന്നു ഒബാമ നാളെ ഒസാമ അതു കഴിഞ്ഞാല്‍ മറ്റാരെങ്കിലും...പത്ര ധര്‍മം!

ഗൗരിനാഥന്‍ said...

സത്യം മാഷെ പത്രങ്ങള്‍ കണ്ടപ്പോള്‍ എനികും തോന്നിയിരൂന്നു