Saturday, May 16, 2009

ചൂണ്ടുപലക കാണാത്തവര്‍

തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം വന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്വാഭാവികമായും, അവരുടെ ജയപരാജയങ്ങളെക്കുറിച്ച് വിലയിരുത്തുകയും, വിശദീകരണ യോഗങ്ങള്‍ നടത്തുകയും ചെയ്യും. എന്നാല്‍ പലപ്പോഴും അത് ചില ന്യായീകരണങ്ങളില്‍ ഒതുങ്ങിപ്പോകും.
പാര്‍ട്ടി ചട്ടക്കൂടിനു പുറത്തു നിന്ന് ഇതൊന്നു ചര്‍ച്ച ചെയ്താലോ? ശക്തമായ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് തുടക്കം മുതലേ ഉണ്ടായത്. വര്‍ഗീയതക്കെതിരായി, മതനിരപേക്ഷമായി ചിന്തിക്കേണ്ട ഇടതുപക്ഷം പോലും ആ കെണിയില്‍ വീണുപോയി. സ്വന്തം മുന്നണിയിലുള്ളവരെ വിശ്വാസത്തിലെടുക്കാനോ, കൂടെ നിര്‍ത്താനോ പോലും കഴിഞ്ഞില്ല. (കുതികാല്‍ വെട്ട്... ??? ) ഒരു സീറ്റിനു വേണ്ടി, ഏതു വര്‍ഗീയതയേയും പുണരാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് സാധാരണക്കാരന്റെ വിശ്വാസമാണെന്ന് ഇവര്‍ എന്നാണ് പഠിക്കുക?