Sunday, November 9, 2008

ചന്ദ്രനില്‍ നമ്മുടെ പൊങ്ങച്ചപ്പെട്ടി!!

ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. എല്ലാ ഇന്ത്യക്കാരും ആഹ്ലാദത്തിലാണ് - ആവേശത്തിലാണ്. മാഷക്കും ആഹ്ലാദമുണ്ട്, ആവേശമുണ്ട്.
പക്ഷെ, ഒരു സംശയം. ആവേശം അതിരുകവിഞ്ഞ് പൊങ്ങച്ചത്തോളമെത്തുന്നുണ്ടോ? നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ (?? അതോ സാങ്കേതികവിദഗ്ദ്ധരോ???) മിനി സ്ക്രീനിലും പത്രങ്ങളിലും പറയുന്ന ചില കാര്യങ്ങള്‍ കേട്ടപ്പോഴുള്ള സംശയമാണേ.
റഷ്യയിലും അമേരിക്കയിലുമുള്ള ശാസ്ത്രജ്ഞന്മാര്‍ അമ്പതുകളിലും അറുപതുകളിലുമായി കണ്ടെത്തിയ സാങ്കേതികവിദ്യ നാം ഫലപ്രദമായി ഉപയോഗിക്കാന്‍ ശീലിച്ചു.അതില്‍ നാം “മറ്റു”ചിലരേക്കാള്‍ മുമ്പിലാണ്. എന്നാല്‍ ബഹിരാകാശശാസ്തരംഗത്ത് നമ്മുടെ നേട്ടമെന്ത്???????????
നമ്മുടെനാട്ടില്‍ ശാസ്ത്രജ്ഞന്മാര്‍ എത്രയുണ്ട്? പലപ്പോഴും സാങ്കേതികവിദഗ്ദ്ധരെ നാം ശാസ്ത്രജ്ഞന്‍ എന്നു വിശേഷിപ്പിക്കാറില്ലേ.
ശാസ്ത്രബോധത്തിന്റെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. റോക്കറ്റു വിടുന്നതിനു മുമ്പു തേങ്ങ ഉടക്കുന്നതും, ഉപഗ്രഹം വിടുന്നതിനുമുമ്പ് അതിന്റെ മാതൃക തിരുപ്പതിയില്‍ സമര്‍പ്പിക്കുന്നതും ശാസ്ത്രബോധത്തിന്റെ കുറവോ കൂടുതലോ കാണിക്കുന്നത്?

5 comments:

Anonymous said...

പലപ്രാവശ്യം പറയാൻ ഒരുങ്ങി , പേടിച്ചിട്ട്‌ പറയാതെ വിട്ടകാര്യങ്ങളാ മാഷ്‌ പറഞ്ഞത്‌. ഒരു മുസ്ലിമായതിനാൽ ഇന്ദ്യയുടെ നേട്ടത്തിൽ അസൂയ മൂത്ത ദേശദ്രോഹി എന്നെങ്ങാനും ആരെങ്കിലും വിളിച്ചാലൊ??

അഭിനന്ദനങ്ങൾ

[ nardnahc hsemus ] said...

ശരിയ്ക്കും തേങ്ങ ഉടച്ചിരുന്നോ മാഷെ???
എനിയ്ക് വയ്യ!!! :)

Anonymous said...

ബഹിരാകാശഗവേഷണത്തില്‍ ഭാവിയിലെ വെല്ലുവിളികള്‍ ഏറ്റെടുക്കത്തക്കവിധമുള്ള പ്രതിഭകളെ കിട്ടുന്നതില്‍ ISRO ക്ക് ക്ഷാമം അനുഭവപ്പെടുന്നതായി ജി.മാധവന്‍ നായര്‍ പറയുന്നു.
ശാസ്ത്രഗവേഷണത്തിന് പകരം സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കുന്നതല്ലേ അതിനു കാരണം.

Anonymous said...

കഴുത കാമം കരഞ്ഞുതീര്‍ക്കും എന്ന്തു പോലെ ചിലവന്മാര്‍ ഇപ്പോള്‍ ബ്ലോഗ്ഗെഴുതിയാ തീര്‍ക്കുന്നത്.
----
റോക്കറ്റു വിടുന്നതിനു മുമ്പു തേങ്ങ ഉടക്കുന്നതും, ഉപഗ്രഹം വിടുന്നതിനുമുമ്പ് അതിന്റെ മാതൃക തിരുപ്പതിയില്‍ സമര്‍പ്പിക്കുന്നതും ശാസ്ത്രബോധത്തിന്റെ കുറവോ കൂടുതലോ കാണിക്കുന്നത്?
----
അങ്ങോട്ട് സഹിക്കുന്നില്ലാ അല്ലേ

MMP said...

ശാസ്ത്രവും കപടശാസ്ത്രവും(സ്യൂഡോ സയന്‍സ്) തിരിച്ചറിയാന്‍ പറ്റാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുകയാണ്, നമ്മുടെ നാട്ടില്‍. നാം ശാസ്ത്രമെന്നു പറയുന്ന പലതും‘ശാസിക്കപ്പെട്ടത്’
എന്ന അര്‍ഥത്തിലുള്ളവയാണ്.[ഉദാ:കൈ രേഖാശാസ്ത്രം,പൂജാശാസ്ത്രം,ഗൌളിശാസ്ത്രംetc] യഥാര്‍ത്ഥ ശാ‍സ്ത്രം (സയന്‍സ്) യുക്തിഭദ്രമായിരിക്കണം.അവിടെ ആചാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ സ്ഥാനമില്ല. വിശ്വാസങ്ങള്‍ വ്യക്തിപരമാണ്. ഒരു സാമൂഹ്യ സംരംഭത്തില്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍കൂട്ടിക്കലര്‍ത്തരുത്. ശാസ്ത്രജ്ഞനു
വിശ്വാസമാകാം. അത് അയാളുടെ വ്യക്തിപരമായ കാര്യം. അനന്തതയിലേക്ക് റോക്കറ്റയച്ച്, അത് ഉദ്ദേശിച്ച സ്ഥലത്ത് എത്താന്‍ വേണ്ടി വഴിപാടു നടത്തുന്നവനെ
ശാസ്ത്രബോധമുള്ളവന്‍ എന്നു പറയാന്‍ എന്റെ എളിയ ബുദ്ധി അനുവദിക്കുന്നില്ല.