Tuesday, November 25, 2008

കുരങ്ങന്മാരെന്തറിഞ്ഞു….!!!!

എനിക്ക് രസകരമായ ഒരു മെസ്സേജ് കിട്ടി. ഒരു സ്ടോക് എക്സ്ചേഞ്ച് ഫലിതം (?) അതോ യഥാര്‍ത്ഥ്യമോ? നിങ്ങള്‍ നിശ്ചയിക്കു.
മെസ്സേജ് ഇങ്ങനെ :- “ഒരു ഗ്രാമത്തില്‍ അപരിചിതനായ ഒരാള്‍ വന്നു. അയാള്‍ ഒരു പ്രഖ്യാപനം നടത്തി- ‘ഒരു കുരങ്ങനെ പിടിച്ചു തന്നാല്‍ പത്ത് രൂപ തരാം.’ ഗ്രാമത്തിന്റെ സമീപത്തുള്ള വനത്തില്‍ അവര്‍ ധാരാളം കുരങ്ങന്മാരെ കാണാറുണ്ടായിരുന്നു. ഗ്രാമവാസികള്‍ കാട്ടില്‍ പോയി കുരങ്ങന്മാരെ പിടിക്കാന്‍ തുടങ്ങി. കച്ചവടക്കാരന്‍ പത്തു രൂപ വീതം നല്‍കി ആയിരക്കണക്കിന് കുരങ്ങന്മാരെ വാങ്ങി. കുരങ്ങന്മാരുടെ എണ്ണം കുറഞ്ഞപ്പോള്‍ ഗ്രാമവാസികള്‍ ആ പണി നിര്‍ത്തി.
അയാള്‍ ഇരുപതു രൂപ തരാ‍മെന്നു പറഞ്ഞപ്പോള്‍ അവര്‍ വീണ്ടും ശ്രമം തുടങ്ങി. കുരങ്ങന്മാരുടെ എണ്ണം തീരെ കുറഞ്ഞപ്പോള്‍ അവര്‍ പണിസ്ഥലത്തേക്കു മടങ്ങി.
കുരങ്ങന്റെ വില ഇരുപത്തഞ്ചു രൂപയാക്കി ഉയര്‍ത്തി. ഒരു കുരങ്ങനെപ്പോലും അവിടെ കണികാണാനില്ലായിരുന്നു. ഉടനെ അയാള്‍ ഒരു കുരങ്ങന് അമ്പത് രൂപ നല്‍കാമെന്നു പ്രഖ്യാപിച്ചു. ‘തനിക്ക് അത്യാവശ്യമായി പട്ടണത്തിലേക്ക് പോകേണ്ടതു കൊണ്ട്, കുരങ്ങന്മാരെ വാങ്ങാന്‍ അസിസ്റ്റന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.’
അയാള്‍ പോയപ്പോള്‍ അസിസ്റ്റന്റ് ഗ്രാമവാസികളോടു പറഞ്ഞു - ‘ഞാന്‍ ഈ കുരങ്ങന്മരെ നിങ്ങള്‍ക്ക് മുപ്പത്തഞ്ചു രൂപക്കു തരാം. കച്ചവടക്കരന്‍ തിരിച്ചു വരുമ്പോള്‍ നിങ്ങള്‍ അവയെ അയാള്‍ക്ക് അമ്പതു രൂപക്കു നല്‍കിയാല്‍ മതി.’ ഗ്രാമവാസികള്‍ എല്ലാ സമ്പാദ്യവുമെടുത്ത് ആ കുരങ്ങന്മാരെ മുഴുവന്‍ വാങ്ങി.
പിന്നീടവര്‍ കച്ചവടക്കാരനേയോ, അസിസ്റ്റന്റിനേയോ കണ്ടിട്ടില്ല.... എല്ലായിടത്തും കുരങ്ങന്മാര്‍ മാത്രം!!!!!!!!!”
ഇത്തരം കുരങ്ങുകളിപ്പിക്കലല്ലേ, നമുക്കു ചുറ്റും നടക്കുന്നത്??? വിദ്യാസമ്പന്നരാണ്, ബുദ്ധിമന്മാരാണ് എന്ന് സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന മലയാളിയുടെ അവസ്ഥയെന്ത് ???
അക്ഷയതൃതീയ :-

രണ്ടു വര്‍ഷം മുമ്പ്, കച്ചവടം കൊഴുപ്പിക്കാന്‍, സ്വര്‍ണലോബി ഒരു യുക്തി പ്രയോഗിച്ചു; ജ്യോതിഷത്തെ കൂട്ടു പിടിച്ച്. ‘അക്ഷതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ആ വര്‍ഷം മുഴുവന്‍ ഐശ്വര്യമുള്ളതായിരിക്കും’ - എന്നവര്‍ പ്രചരിപ്പിച്ചു. കേട്ടപാതി, കേള്‍ക്കാത്തപാതി, അല്പം
പോലും യുക്തിചിന്തയില്ലാതെ നമ്മില്‍ പലരും ജ്വല്ലറികളിലേക്കോടി. നൂറു കോടിയിലധികം രൂപയുടെ സ്വര്‍ണം ആ ഒരൊറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞുവത്രെ!!!!!! ആരുടെ ഐശ്വര്യമാണ് വര്‍ദ്ധിച്ചത് ??

ഇലക്ട്രോണിക് യുഗത്തിലെ എല്ലാ സാങ്കേതികവിദ്യയും സ്വായത്തമാക്കാന്‍ ശ്രമിക്കുന്ന, എല്ലാ അത്യാധുനിക, ആഡംബര ഉപകരണങ്ങളും സ്വന്തമാക്കന്‍ ശ്രമിക്കുന്ന, മലയാളിയുടെ മനസ്സില്‍
ഒരു നൊസ്ടാള്‍ജിയ പോലെ, ഭൂതകാലം കുടികൊള്ളുന്നു. (അവിടെ ശാസ്ത്രത്തിനെന്തു കാര്യം; യുക്തിക്കെന്തു സ്ഥാനം)

ചില സിംബലുകളും, ശബ്ദങ്ങളും അവനെ ആകര്‍ഷിക്കുന്നു. (ഉദാ:- ഗ്രന്ഥം, സന്യാസം, നിലവിളക്ക്, സിന്ദൂരം, ആയുര്‍വേദം..................................) കച്ചവട ലോബി ഇതിനെ മുതലെടുക്കാന്‍ ശ്രമിക്കുന്നു. അവര്‍ സ്വര്‍ണ കച്ചവടക്കാരുടെ, സ്വാമിമാരുടെ, ആയുര്‍വേദ കച്ചവടക്കരുടെ, ജ്യോതിഷികളുടെ.................. അങ്ങനെ പലരുടേയും വേഷത്തിലാകും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുക.

എന്താണ് അക്ഷയ തൃതീയ ?????? അങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ നമ്മള്‍ മെനക്കെടാറില്ലല്ലോ!!!!

നമ്മള്‍ അങ്ങനെയല്ലേ??? ചോദ്യം ചെയ്യന്‍ സ്വയം തയ്യാറല്ല; നമ്മുടെ കുട്ടികളെ അതില്‍ നിന്ന് തടയുകയും ചെയ്യും!!!!!!

Friday, November 14, 2008

വീണ്ടുമൊരു ശിശുദിനം കൂടി

ഇന്ന് ശിശുദിനം. ദിനാചരണങ്ങള്‍ ഓര്‍മ്മപുതുക്കലാണ്.
ആരെ ഓര്‍മ്മിക്കണം. ജവഹര്‍ലാല്‍ നെഹ്രുവിനേയോ?
അതോ ശപിക്കപ്പെട്ട ബാല്ല്യങ്ങളേയോ?
മധുസൂദനന്‍ നായരുടെ കവിതയുടെ ഓര്‍മ്മ പുതുക്കാം.

ഞാന്‍ കെട്ടിയ കളിവീടെന്തി-
നിടിച്ചു തകര്‍ത്തു നീ?
.............................................
.............................................
.............................................
പുലരിയില്‍ മഷി കോരിയൊഴിച്ചു
പകലെല്ലാം കീറിയെടുത്തു
അന്തിത്തിരിയൂതിയണച്ചു
അമ്പിളിയുമിറുത്തു കളഞ്ഞു

നീ തന്നതു യന്ത്രത്തലയും

പൊട്ടുന്ന ബലൂണും മത്രം

........................................
.........................................

ഓടാത്ത മനസ്സുകള്‍ മത്രം

ഒഴിവില്ലാ നേരം മാത്രം
മാറുന്ന വെളിച്ചം മത്രം
മാറാത്ത മയക്കം മാത്രം”


ഈ ‘ബാലശാപങ്ങളില്
‍’ നിന്നു
മുക്തി നേടാന്‍
നമുക്കെന്തു ചെയ്യാന്‍ കഴിയും???

Sunday, November 9, 2008

ചന്ദ്രനില്‍ നമ്മുടെ പൊങ്ങച്ചപ്പെട്ടി!!

ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. എല്ലാ ഇന്ത്യക്കാരും ആഹ്ലാദത്തിലാണ് - ആവേശത്തിലാണ്. മാഷക്കും ആഹ്ലാദമുണ്ട്, ആവേശമുണ്ട്.
പക്ഷെ, ഒരു സംശയം. ആവേശം അതിരുകവിഞ്ഞ് പൊങ്ങച്ചത്തോളമെത്തുന്നുണ്ടോ? നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ (?? അതോ സാങ്കേതികവിദഗ്ദ്ധരോ???) മിനി സ്ക്രീനിലും പത്രങ്ങളിലും പറയുന്ന ചില കാര്യങ്ങള്‍ കേട്ടപ്പോഴുള്ള സംശയമാണേ.
റഷ്യയിലും അമേരിക്കയിലുമുള്ള ശാസ്ത്രജ്ഞന്മാര്‍ അമ്പതുകളിലും അറുപതുകളിലുമായി കണ്ടെത്തിയ സാങ്കേതികവിദ്യ നാം ഫലപ്രദമായി ഉപയോഗിക്കാന്‍ ശീലിച്ചു.അതില്‍ നാം “മറ്റു”ചിലരേക്കാള്‍ മുമ്പിലാണ്. എന്നാല്‍ ബഹിരാകാശശാസ്തരംഗത്ത് നമ്മുടെ നേട്ടമെന്ത്???????????
നമ്മുടെനാട്ടില്‍ ശാസ്ത്രജ്ഞന്മാര്‍ എത്രയുണ്ട്? പലപ്പോഴും സാങ്കേതികവിദഗ്ദ്ധരെ നാം ശാസ്ത്രജ്ഞന്‍ എന്നു വിശേഷിപ്പിക്കാറില്ലേ.
ശാസ്ത്രബോധത്തിന്റെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. റോക്കറ്റു വിടുന്നതിനു മുമ്പു തേങ്ങ ഉടക്കുന്നതും, ഉപഗ്രഹം വിടുന്നതിനുമുമ്പ് അതിന്റെ മാതൃക തിരുപ്പതിയില്‍ സമര്‍പ്പിക്കുന്നതും ശാസ്ത്രബോധത്തിന്റെ കുറവോ കൂടുതലോ കാണിക്കുന്നത്?

Thursday, November 6, 2008

ഒബാമ മലയാളിയോ?????

രാവിലെ മലയളപത്രങ്ങള്‍ എടുത്തുനോക്കിയപ്പോള്‍, ഒബാമ പ്രസിഡന്റായത് കേരളത്തില്‍ നിന്നാണെന്നു തോന്നി. അത്ര ആഘോഷത്തിമിര്‍പ്പിലാണ് മലയാളപത്രങ്ങളെല്ലാം.
എന്താണ് ഈ ആഘോഷത്തിനടിസ്ഥാനം. തലക്കെട്ടുകള്‍ നോക്കൂ. “വൈറ്റ് ഹൌസിന് കറുപ്പഴക്“ - “സഫലമാകുന്നത് കറുത്തവന്റെ സ്വപ്നം.” - “അധികാരനെറുകയില്‍ കറുത്തപൊന്ന് .“
അപ്പോള്‍ അതാണ്. കറുത്തവന്റെ അപകര്‍ഷതാബോധം. തങ്ങളിലൊരാള്‍ ലോകത്തിന്റെ നെറുകയിലെത്തിയെന്ന തോന്നല്‍!!!!! ഒബാമയും മക് കെയ് നും തമ്മിലുള്ള വ്യത്യാസം തൊലിയുടെ നിറത്തില്‍ മാത്രമോ? ഒബാമ വന്നതുകൊണ്ട് ഇന്ത്യക്ക് വല്ല നേട്ടവുമുണ്ടോ? നോം ചോംസ്കി പറഞ്ഞതു പോലെ; ഒബാമ വന്നാലും മക് കെയ് ന്‍ വന്നാലും “കോരനു കുമ്പിളില്‍ കഞ്ഞി തന്നെ”യല്ലേ????????????

Sunday, October 5, 2008

ഇടം

ഇതു വെറുതെ കുറെ ചിന്തകള്‍ പങ്കുവക്കാനൊരിടം......................